Skip to main content

Posts

നാറാണത്തുഭ്രാന്ത൯

           മലയാള മനസ്സുകള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രമാണ് നാറാണത്തുഭ്രാന്ത൯. താഴ്വാരത്തുനിന്നു വലിയകല്ല് തന്നേ കഷ്ട്ടപെട്ട് ഉരുട്ടി മലമുകളിലെത്തിക്കും. മുകളിലെത്തിക്കഴിയുമ്പോള് അത് നേരെ താഴേക്കുതള്ളിയിടും....എന്നിട്ട് ആ കാഴ്ചയും കണ്ട് കൈകൊട്ടിചിരിക്കും....ദിവസവും ഇതുതന്നെ ചെയ്യുന്ന നാറാണത്തുഭ്രാന്ത൯.            നമ്മുടെ ദൈവവും ഒരുതരത്തില് ഈ നാറാണത്തുഭ്രാന്തന്‍റെ സ്വഭാവമുള്ളവനാണ്. അവിടുന്ന് നമ്മെ നാം ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ത്തുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ തിരികെ താഴേക്കു തള്ളിയിടുകയും ചെയ്യുന്നു. പലപ്പോഴും, അപ്രതീക്ഷിതങ്ങളായ ഉയര്‍ച്ചകളില്‍ അഭിമാനിക്കുക മാത്രം ചെയ്യുന്ന നാം, അപ്രതീക്ഷിതമായുണ്ടാകുന്ന വീഴ്ചകളില്‍ ദൈവത്തോട് കയര്‍ക്കുന്ന, ബൈബിളിലെ ജോബിന്‍റെ ഭാര്യയും കൂട്ടുകാരുമായി മാറാ൯ മറക്കാറില്ല.            ശരീത്തോടുകൂടെ ഭൂമിയില്‍ ജന്മമെടുക്കുന്ന മനുഷ്യന്, ജീവിക്കുവാന്‍ സ്ഥലവും സമയവും ആവശ്യമായതിനാല്‍, മുനുഷ്യ൯ അവനില്‍ത്തന്നെ പരിമിതനാനെന്നുള്ളത് തത്ത്വശാസ്ത്രഭാഷ്യം. ഒരുവ൯ തന്‍റെ അസ്തിത്വത്തെ (ആയിരിക്കുന്ന അവസ്ഥയെ) മറികടക്കുവാ൯ ശ്രമിക്കുമ്പ
Recent posts

കേള്‍വി...

  മോനേ, പറഞ്ഞാല്‍ കേള്‍ക്കണം കേട്ടോ... എഴുന്നേറ്റെ നേരം വെളുത്തു... കുട്ടിക്കാലത്ത് നമ്മുടെ അമ്മയുടെ വാത്സല്യവും ശാസനയും നിറഞ്ഞ ഈ ശബ്ദം കേട്ട്  ഉറക്കമുണര്‍ന്നിട്ടുള ഒരു ദിനമെങ്കിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും. നമ്മുടെ കിളിക്കൊഞ്ചലുകള്‍ ശക്തമായ ഭാഷയായി രൂപപ്പെടുന്നതിന് പിന്നിലും ഈ കേള്‍വിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ട്. കേള്‍ക്കുക എന്നത് നന്നേ പ്രധാനമായതുകൊണ്ടാകണം വിശുദ്ധ ബൈബിളില്‍ കേള്‍വിക്ക് ഇത്രമാത്രം പ്രാധാന്യം കാണുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ 1600 പ്രാവശ്യം കേള്‍വി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഈപ്ര പഞ്ചത്തിന്‍റെ  ഉല്പത്തിക്കുപിന്നിലും ഉണ്ടാകട്ടെ എന്ന ദൈവസ്വരത്തിന്‍റെ ശ്രവണം ഉണ്ടായിരുന്നു. തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിനോടും യഹോവ ആവശ്യപ്പെടുന്നതും “ഇസ്രായെലേ നീ കേള്‍ക്കുക എന്നാണ്” ‘സാമുവല്‍ സാമുവല്‍’ എന്ന യഹോവയുടെ സ്വരത്തിനോടുള്ള പ്രത്യുത്തരമായിരുന്നു ഇസ്രായേലിന്‍റെ ശക്തനായ സാമുവല്‍ പ്രവാചകന്‍റെ ഉദയം. പുതിയ നിയമത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളിൽ കര്‍ത്താവിനു വഴിഒരുക്കുവാനും മാനസാന്തരത്തിന് യോചിച്ച ഫലം പുറപ്പെടുവിക്കനുമുള്ള സ്നാപകന്‍റെ ആഹ്വാനമാണ് നാം കേള്‍

യാത്ര...

യാത്ര            അവന്‍ ഒരു യാത്രയിലായിരുന്നു. ഏതോ ഒരു ഉള്‍വിളിയുടെ ബാക്കിപത്രമായിരുന്നു ആ യാത്രയുടെ ആരംഭം. പച്ച നെയ്തുചേര്‍ത്ത പുല്‍മെടുകള്‍ കണ്ടു...ആകാശ നീലിമയെ ചാലിച്ച സുന്ദര സമുദ്രങ്ങള്‍ കണ്ടു...ഹിമാകണങ്ങളെ ചൂടിയ പര്‍വ്വതങ്ങള്‍ കണ്ടു... ഈ യാത്രയിലെവിടെയോ അവന്‍ അവനോടു തന്നെ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാണീ യാത്ര.... ഉത്തരം ഒന്നേ ഉള്ളു... ദൈവത്തെ കണ്ടെത്തണം... വിഡ്ഢി ദൈവത്തെ കണ്ടെത്താന്‍ നീ എന്തിനാണ് യാത്ര ചെയ്യുന്നത്???... അവന്‍ നിന്‍റെ അരികിലില്ലേ???... നിന്‍റെ ഉളളില്‍ നിറഞ്ഞുനില്‍കുകയല്ലേ അവന്‍..................ആയിരിക്കാം....പക്ഷേ.....എന്നിട്ടെന്തേ ഇത്രയുംനാള്‍ ഞാനത് തിരിച്ചറിഞ്ഞില്ല.......അതെ ആ തിരിച്ചറിവിലേക്ക് വന്നുചേരാന്‍ ഈ യാത്രയും ആവശ്യമായിരുന്നു.... ആവശ്യങ്ങളില്‍നിന്നു അത്യാവശ്യമയതിനെ തിരിച്ചറിയാന്‍..... ഈ യാത്ര ആവശ്യമായിരുന്നു.... അബ്രാമില്‍നിന്നു അബ്രഹത്തിലെക്കെന്നതുപോലെ... .............. സാവൂളില്‍നിന്നു പൌലോസിലെക്കെന്നതുപോലെ....   

A SHORT SPEECH

ലഹരി വിരുദ്ധ കുടുംബത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ      പങ്ക് ആദരണീയരായ വിധികർത്താക്കളെ പ്രിയ സുഹൃത്തുക്കളേ , ഫാ .  ജോസഫ് ‌ മാമ്പുഴയുടെ ഓർമ്മയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിൽ കുടിയേറ്റത്തിന്‍റെ ആദ്യനാളുകളിലെ ഹൃദയസ്പർശിയായ ഒരു രംഗം വിവരിക്കുന്നുണ്ട് . ജോർജ്ജുകുട്ടി ഷാപ്പിലെ കറിവെപ്പുകാരനാണ് . പതിവുപോലെ ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ച് ഒരുതരിമ്പും വെളിവില്ലാതെ അയ്യാൾ വീട്ടിലെത്തി .  മൂത്ത രണ്ടു മക്കളും ഭാര്യയും കൂടെ കൂലി വേലചെയ്താണ് കുടുംബം പൊറ്റുന്നത് . അപ്പൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അവർ പണിക്ക് പോയത് . എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ 15 വയസ്സു മാത്രം പ്രായമുള്ള മകളുടെ വായിൽ തുണിതിരുകി കയറ്റിയിട്ട് സ്വന്തം അപ്പൻ മകളെ നശിപ്പിച്ചു . ഇതറിഞ്ഞ മക്കൾ അപ്പനെ വെട്ടാൻ വെട്ടുകത്തിയുമായി നില്ക്കുകയാണ് . സ്വര്‍ഗീയ പൂങ്കാവനമാകേണ്ട കുടുംബം മദ്യാസക്തിയുടെ പടുകുഴിയില്‍ വീണു തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് നാം ഇവിടെ കണ്ടത് . “ ഒരാൾ ആദ്യം ഒരു ഗ്ലാസ് എടുക്കുന്നു . ആ ഗ്ലാസ് ‌ നിരവധി ഗ്ലാസ്സുകളെടുക്കുന്നു