ലഹരി
വിരുദ്ധ കുടുംബത്തിൽ ചെറുപുഷ്പ മിഷൻ
ലീഗിന്‍റെ
പങ്ക്
ആദരണീയരായ വിധികർത്താക്കളെ പ്രിയ സുഹൃത്തുക്കളേ,
ഫാ. ജോസഫ്
മാമ്പുഴയുടെ ഓർമ്മയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിൽ കുടിയേറ്റത്തിന്‍റെ ആദ്യനാളുകളിലെ ഹൃദയസ്പർശിയായ ഒരു രംഗം വിവരിക്കുന്നുണ്ട്. ജോർജ്ജുകുട്ടി ഷാപ്പിലെ കറിവെപ്പുകാരനാണ്. പതിവുപോലെ ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ച് ഒരുതരിമ്പും വെളിവില്ലാതെ അയ്യാൾ വീട്ടിലെത്തി. മൂത്ത
രണ്ടു മക്കളും ഭാര്യയും കൂടെ കൂലി വേലചെയ്താണ് കുടുംബം പൊറ്റുന്നത്. അപ്പൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അവർ പണിക്ക് പോയത്. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ 15 വയസ്സു മാത്രം പ്രായമുള്ള മകളുടെ വായിൽ തുണിതിരുകി കയറ്റിയിട്ട് സ്വന്തം അപ്പൻ മകളെ നശിപ്പിച്ചു. ഇതറിഞ്ഞ മക്കൾ അപ്പനെ വെട്ടാൻ വെട്ടുകത്തിയുമായി നില്ക്കുകയാണ്.
സ്വര്‍ഗീയ പൂങ്കാവനമാകേണ്ട കുടുംബം മദ്യാസക്തിയുടെ പടുകുഴിയില്‍
വീണു തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് നാം ഇവിടെ കണ്ടത്. “ഒരാൾ ആദ്യം ഒരു ഗ്ലാസ് എടുക്കുന്നു. ആ ഗ്ലാസ്
നിരവധി ഗ്ലാസ്സുകളെടുക്കുന്നു. ആ ഗ്ലാസ്സുകൾ
ആ മനുഷ്യനെ
എടുക്കുന്നു.” എന്ന മദ്യപനശീലത്തെ ക്കുറിച്ചുള്ള ചൊല്ല് ഇവിടെ പ്രസക്തമാകുന്നു. കുടിയേറ്റ കാലത്തിൽ മാത്രമല്ല ഇന്നും
നമ്മുടെ സമൂഹത്തിൽ മദ്യാസക്തിയുടെ ഫലമായി ഇത്തരം ഹീനസംഭവങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത്,
"നുരഞ്ഞുപൊങ്ങുന്ന മദ്യചഷകത്തെ നീ നോക്കിയിരിക്കരുത് അണലി സർപ്പത്തെപ്പോലെ അതുനിന്നെ തിരിഞ്ഞുകൊത്തും, അതിന്‍റെ ദംശനമേറ്റാൽ നിന്‍റെ ജീവൻതന്നെ
അപകടത്തിൽ ആകും" എന്ന്.
“വീഞ്ഞ് പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്ക്
അടിമപ്പെടുന്നവന് വിവേകമില്ല.” എന്ന് സുഭാഷിത ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. രാസപരമായി
പറഞ്ഞാൽ കാര്‍ബണ്‍, ഹൈഡ്രജൻ, ഓക്സിജൻ എന്നിവയുടെ സംയുക്തമാണ് മദ്യം. മദ്യത്തിലുള്ള 'ഈതൈൻ ആൽക്കഹോൾ' ജലാംശം അധികമുള്ള കണ്ണ്, നാവ്, ഹൃദയം, മാംസപേശികൾ എന്നീ ശരീരഭാകങ്ങളെ ആക്രമിക്കും. തുടർന്ന് കരൾവീക്കതിലേക്ക് നയിക്കും. ആകുലത, ഭയം, അതിയായ ആശ്രയബോധം, വൈകാരിക പക്വതയുടെ കുറവ് തുടങ്ങിയവ സാമൂഹിക-കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. അങ്ങനെ മദ്യപാനി ക്രമേണ സമൂഹത്തിൽ ഒറ്റപെട്ട് കടുത്ത നിരാശയിലേക്ക് നീങ്ങും. ഈ ലോകത്തിൽ
ഒരു നരകമുണ്ടെങ്കിൽ അത് മദ്യപാന്‍റെ കുടുംബംയിരിക്കും. മദ്യപാന്‍റെ മക്കൾ
സമൂഹത്തില്‍ ഒറ്റപ്പെടും. ഭയത്തിന്റെയും നിരാശയുടെയും പടുകുഴിയിലേക്ക് അവർ എറിയപ്പെടും. ഇങ്ങനെ ഒരപ്പന് ജനിക്കാതിരുന്നെങ്കിൽ എന്ന് പറയുന്ന മക്കളും, അതിയാന്‍റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് പറയുന്ന ഭാര്യയും മദ്യപാനു മാത്രമേ ഉണ്ടാകുകയുള്ളൂ. മദ്യം ഒരുവനെ അടിമയാക്കും എന്ന് ആയിരം തവണ
കേട്ടാലും, പരാജയത്തിന്‍റെ പടുകുഴിയികളിലേക്ക് പതിച്ചാലും മദ്യപാന്‍ ഒരിക്കലും
അതില്‍നിന്നു പിന്മാറാന്‍ തയാറാകുകയില്ല. കാരണം അവന്പോലും അറിയാതെ മദ്യപാനം എന്ന
കൊടും തിന്മയുടെ കരാളഹസ്തത്തില്‍ അകപ്പെട്ടു പോയിരിക്കുകയാണ് അവന്‍.
മദ്യാസക്തി കുടുംബബന്ധങ്ങളെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി
പടരുന്ന സാഹചര്യത്തിലാണ് ക്രിസ്തുവിന്‍റെ കുഞ്ഞുമിഷണറിമാരുടെ പ്രവര്‍ത്തന തീക്ഷ്ണത
പ്രകടമാകേണ്ടത്. സ്നേഹം, ത്യാഗം, സേവനം, സഹനം. എന്ന മിഷന്‍ ലീഗിന്‍റെ ആപ്തവാക്യം
തന്നെയാണ് ഇതിനു നമ്മുക്ക് ആയുധമായി മാറേണ്ടത്. മദ്യത്തിനു അടിപ്പെട്ടുപോയവരുടെ
അടുക്കല്‍ “ഞാന്‍ സ്നേഹിക്കുന്നു” എന്ന് പറഞ്ഞ കൊച്ചുത്രേസ്യയുടെ മനോഭാവത്തോടെ
ആയിരിക്കുവാന്‍ നമ്മുക്ക് സാധിക്കണം. വിശുദ്ധ നമ്മെ ഓര്‍മിപ്പിക്കുന്നു
സ്നേഹമില്ലാത്ത പ്രവര്‍ത്തി ബുധിമാനെപ്പോലും ഒന്നുമല്ലതാക്കി മാറ്റുമെന്ന്. ഓരോ കുഞ്ഞു
മിഷനറിയും കുടുംബാംഗങ്ങള്ക്ക് പകര്ന്നു കൊടുക്കേണ്ടത് പ്രകടമാകേണ്ട സ്നേഹത്തിന്റെ മനോഭാവങ്ങളാണ്.
സഹനത്തിന്റെ തീ ചൂളയില്‍ എരിയപ്പെടാനുള്ള
വിളിയാണ് ഓരോ ക്രിസ്ത്യനിയുടെതും. മദ്യപാനിയുടെ കുടുംബംഗങ്ങള്‍ ഏറ്റെടുക്കുന്ന
സഹാനങ്ങള്‍ ക്രിസ്തുവിന്‍റെ സഹാനങ്ങളോട് ചേര്ത്ത് വക്കുമ്പോള്‍ അവിടെ ദൈവാനുഗ്രഹം
കരഗതമാകുമെന്ന മഹാസന്ദേശം പകര്ന്നു കൊടുക്കുവാന്‍ ഓരോ കുഞ്ഞുമിഷനറിക്കും സാധിക്കണം. യഥാര്ത്ഥ സേവനം ഫലം ചൂടുന്നത് ആത്മസമര്പ്പണത്തോട്കൂടെ ആകുമ്പോഴാണ്. മദ്യസക്തിയെയും
അതിന്റെ വിപത്തുകളേയും കുറിച്ച് ബോധവല്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും
കുടുംബങ്ങങ്ങള്ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയും ലഖുലേഖകളും പോസ്റ്റുകളും വിതരണം ചെയ്തും അവശ്യ സാഹചര്യങ്ങളില്‍ നിയമസഹായം തേടിയും
de addiction centerകളിലേക്ക്
ആളുകളെ അയച്ചും മദ്യത്തിന്റെ മഹാകെടുതിയില്‍നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ മിഷന്‍ലീഗ്
എന്ന സംഘടനക്കു സാധിക്കും.
ഒരുപക്ഷെ, ഒറ്റയ്ക്ക് ഈ കുഞ്ഞു
മിഷനറിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലയിരിക്കാം, പക്ഷെ നമ്മളാകുന്ന ചെറുപുഷ്പ
മിഷന്‍ ലീഗ് എന്നാ സംഘടനയ്ക്ക് ഒരുപാടു
കാര്യങ്ങള്‍ ചെയ്യാന്‍ സാദിക്കും. അതിനാല്‍ പ്രിയ സുഹൃത്തുക്കളെ നമ്മുക്ക്
അണിചേരാം ഒരേ മനസ്സോടെ ,സ്നേഹത്തിന്റെ നന്മയുടെ ഒരു നല്ല നാളെ സ്വപ്നം കണ്ടുകൊണ്ടു....
ജയ്
ക്രൈസ്റ്റ്
Comments
Post a Comment