Skip to main content

നാറാണത്തുഭ്രാന്ത൯



           മലയാള മനസ്സുകള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രമാണ് നാറാണത്തുഭ്രാന്ത൯. താഴ്വാരത്തുനിന്നു വലിയകല്ല് തന്നേ കഷ്ട്ടപെട്ട് ഉരുട്ടി മലമുകളിലെത്തിക്കും. മുകളിലെത്തിക്കഴിയുമ്പോള് അത് നേരെ താഴേക്കുതള്ളിയിടും....എന്നിട്ട് ആ കാഴ്ചയും കണ്ട് കൈകൊട്ടിചിരിക്കും....ദിവസവും ഇതുതന്നെ ചെയ്യുന്ന നാറാണത്തുഭ്രാന്ത൯.
           നമ്മുടെ ദൈവവും ഒരുതരത്തില് ഈ നാറാണത്തുഭ്രാന്തന്‍റെ സ്വഭാവമുള്ളവനാണ്. അവിടുന്ന് നമ്മെ നാം ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ത്തുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ തിരികെ താഴേക്കു തള്ളിയിടുകയും ചെയ്യുന്നു. പലപ്പോഴും, അപ്രതീക്ഷിതങ്ങളായ ഉയര്‍ച്ചകളില്‍ അഭിമാനിക്കുക മാത്രം ചെയ്യുന്ന നാം, അപ്രതീക്ഷിതമായുണ്ടാകുന്ന വീഴ്ചകളില്‍ ദൈവത്തോട് കയര്‍ക്കുന്ന, ബൈബിളിലെ ജോബിന്‍റെ ഭാര്യയും കൂട്ടുകാരുമായി മാറാ൯ മറക്കാറില്ല.

           ശരീത്തോടുകൂടെ ഭൂമിയില്‍ ജന്മമെടുക്കുന്ന മനുഷ്യന്, ജീവിക്കുവാന്‍ സ്ഥലവും സമയവും ആവശ്യമായതിനാല്‍, മുനുഷ്യ൯ അവനില്‍ത്തന്നെ പരിമിതനാനെന്നുള്ളത് തത്ത്വശാസ്ത്രഭാഷ്യം. ഒരുവ൯ തന്‍റെ അസ്തിത്വത്തെ (ആയിരിക്കുന്ന അവസ്ഥയെ) മറികടക്കുവാ൯ ശ്രമിക്കുമ്പോള്‍ അത് അവന്‍റെ വീഴ്ചക്ക് കാരണമായി തീരുന്നു. അല്ലെങ്കിലും, നമ്മുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായത് സംഭവിക്കുന്ന അവസരങ്ങളിലാണല്ലോ “തോറ്റുപോയല്ലോടാ ” എന്ന പരിഭവം നമ്മുടെ ഹൃദയങ്ങളില്‍നിന്നു ഉയരുന്നത്. അതുകൊണ്ടായിരിക്കാം ബുദ്ധശാസ്ത്രം “സര്‍വം ദുഃഖം” എന്ന സംജ്ഞയിലൂടെ മനുഷ്യന്‍റെ ആഗ്രഹങ്ങളാണ് അവന്‍റെ ദുഖത്തിന്‍റെ മൂലകാരണമെന്ന് നിരൂപിച്ചിരിക്കുന്നത്. പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആഗ്രഹങ്ങളാണ് മനുഷ്യന്‍റെ ദുഖത്തിനുകാരണമെന്നു പറഞ്ഞാല്‍ നിങ്ങളെന്നെ ഒരു വിഷാദരോഗി എന്ന് വിളിച്ചേക്കും. ആഗ്രഹിക്കുക എന്നതിനേക്കാള്‍ ‘എന്തു ആഗ്രഹിക്കണം’ എന്ന് തിരിച്ചറിയുകയാണ് പ്രധാനം.
           ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകാത്തതിന്‍റെ അലയടികളുടെ സൂചനകള്‍ ഉല്പത്തിപുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങളില്‍ത്തന്നെയുണ്ട്‌. ആദിമാതപിതാക്കളുടെ ദൈവത്തെപ്പോലെആകാനുള്ള ആഗ്രഹം അവരെ ദൈവത്തിന്‍റെ നിഴല്‍ വെട്ടത്തുനിന്നുപോലും അകറ്റികളയുകയാണ്. ദൈവത്തിന്‍റെ നഗരത്തില്‍ വസിക്കുക എന്ന ഉയരത്തില്‍നിന്നും ഭൂമിയെന്ന താഴ്ച്ചയിലേക്ക്‌ പതിക്കുന്ന മനുഷ്യന്‍.... പിന്നെയും ദൈവം മനുഷ്യനെ ഉയര്‍ത്താ൯ ശ്രമിക്കുകയാണ്, ക്രിസ്തു എന്ന ഗോവണിയിലൂടെ, പ്രവാചക ഗ്രന്ഥത്തില്‍ പറയപ്പെടുന്ന സ്വര്‍ഗത്തിനും ഭൂമിക്കും മദ്ധ്യേയുള്ള ഗോവണി. അങ്ങനെ മനുഷ്യന്‍റെ ഉയര്‍ച്ചയ്ക്ക് പിതാവായ ദൈവംതന്നെ ഒരു പേരുകണ്ടെത്തി – ക്രിസ്തു.
           ആയിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള ബോധ്യം നഷ്ടപ്പെടുന്നിടത്താണ് പാപം കടന്നുവരുന്നത്‌. ഈ പാപമാകട്ടെ നമ്മെ ദൈവത്തിന്‍റെ നിഴലാകുന്ന വിശുദ്ധിയുടെ ഉയരങ്ങളില്‍നിന്നു നിരാശയുടേയും കുറ്റബോധത്തിന്‍റെയും താഴ്ച്ചകളിലേക്ക് തള്ളിയിടുന്നു. വിശുദ്ധ ഗ്രന്ഥത്തിലുടനീളം ഈ ഒരു യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുന്നുണ്ട്. ദൈവത്തോടുകൂടെയാണ് തങ്ങളെന്ന ബോധ്യം നഷ്ടപ്പെടുന്ന ആദ്യമാതാപിതാക്കള്‍. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരാണന്ന ബോധ്യം നഷ്ട്ടപ്പെടുന്ന സാവൂള്‍, ദാവിദ്, സോളമന്‍.... കോപത്തോടെ അവരെ ശകാരിക്കുന്ന ദൈവം പക്ഷേ, വീണ്ടും തന്‍റെ സംരക്ഷണയുടെ കരത്തിനുകീഴില്‍ അവരെ ഉയര്‍ത്താ൯ ശ്രമിക്കുകയാണ്. “കരയുന്നവരോട് കൂടെ കരയുന്ന ദൈവം” കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍. വിഷമങ്ങളില്‍ കൂടെ നില്ക്കാ൯ ആരെങ്കിലും ഉണ്ടാകുമ്പോള്‍ നമ്മുടെ വിഷമങ്ങള്‍പോലും ഒരു സുഖമുള്ള ഒരനുഭവം പ്രധാനം ചെയ്യുന്നുണ്ട്. അതുകൊണ്ടായിരിക്കാം ചിലരെയൊക്കെ നാം നമ്മുടെ പ്രിയപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്‌. Philips and the Monkey Pen എന്ന ചിത്രത്തില്‍ ഈ ഒരാശയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. റയാ൯ ഫിലിപ്പ് എന്ന കൊച്ചുബാലന്‍റെ വിഷമങ്ങള്‍ക്ക് ഉത്തരം കണ്ടെത്താ൯ ദൈവം കടന്നുവരികയാണ്, മനുഷ്യന്‍റെ രൂപത്തില്‍... അവനെപ്പോലെ വേഷം ധരിച്ച്, അവന്‍റെ കൂടെ ചിന്തിച്ച്, അവനോടു സംസാരിച്ച്.... ഈ സ്നേഹമാണല്ലോ അന്നും ദൈവത്തെ മനുഷ്യനാകാന്‍ പ്രേരിപ്പിച്ചത്.
           മരണം വരിക്കുവാന്‍ ക്രിസ്തു എന്തിനു കുരിശുമരം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഇനിമുതല്‍ എനിക്ക് ഒരുത്തരമുണ്ട്. മനുഷ്യന് രക്ഷ പ്രധാനം ചെയ്യാന്‍ കടന്നുവന്ന ക്രിസ്തുവിനു തീര്‍ച്ചയായും മനുഷ്യന്‍റെ വേദനകള്‍ അറിയാമായിരുന്നു. ബലിയര്‍പ്പകനും ബലിവസ്തുവും ആയ രക്ഷകന്   ഈ ഭൂമിയില്‍ അവതരിച്ചത് മനുഷ്യന്‍റെ വിഷമങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുവാനാണ്. റോമന്‍ സംസ്കാരത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ശിക്ഷ ഏറ്റെടുക്കുക വഴി ഭൂമിയിലെ മനുഷ്യന്‍റെ സഹനങ്ങള്‍ക്ക്‌ അവിടുന്ന് ഉത്തരം നല്‍കി, അതിനവിടുത്തെ പ്രേരിപ്പിച്ചതോ നമ്മോടുള്ള സ്നേഹവും. മനുഷ്യന്‍ പരാജയമായി കരുതിയ തന്‍റെ മരണത്തെ രക്ഷാകരമായ ഉയര്‍പ്പിലൂടെ അവിടുന്ന് വിജയമാകി മാറ്റി...
           ആ ക്രൂശിത രൂപത്തിലേക്ക് എനിക്ക് ഒരിക്കല്‍ക്കൂടി ഒന്ന് നോക്കണം, എന്നെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ ദൈവത്തെ എനിക്ക് ഒരിക്കല്‍കൂടെ ഒന്ന് കാണണം.... ഇനിയും, വിശുദ്ധ ജന്മങ്ങള്‍ കൈമാറിത്തന്ന ഒരു ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കാനുണ്ട്, സഹനങ്ങള്‍ യാഥാര്‍ത്ഥ്യമായ ഈ ജീവിതത്തില്‍, എന്‍റെ സഹനങ്ങളെ തെല്ലൊരു സന്തോഷത്തോടെ സ്വീകരിച്ചുകൂടെ....എന്‍റെ സഹനങ്ങളെ ക്രിസ്തുവിന്‍റെ സഹാനങ്ങളോട് ചേര്‍ത്തുവച്ചുകൊണ്ട് അപരന്‍റെ നന്മക്കായി സമര്‍പ്പിച്ചുകൂടെ....അവിടെ നീ മറ്റൊരു ക്രിസ്തുതന്നെയുമായി തീരുന്നുണ്ട്. 
           ഉരുട്ടികയറ്റിയ കല്ലുമായി മുകളിലെത്തിയപ്പോഴാണ് നാറാണത്തുഭ്രാന്ത൯ അത് ശ്രദ്ധിച്ചത്, ആ വെണ്ണക്കല്ലില്‍ നിറയെ ചെളിയും കറയും കുത്തുകളുമൊക്കെ നിറഞ്ഞിരിക്കുന്നു. ഇനിയും അത് ശുദ്ധിയാക്കുവാന്‍ താഴ്വാരത്തെ അരുവിതന്നെ ശരണം. നമ്മുടെ ജീവിതത്തിലെ ഉയര്‍ച്ചകളില്‍, നാം അറിയാതെ നമ്മുടെ ഭാഗമാകുന്ന അഹങ്കാരത്തിന്‍റെയും ഗര്‍വ്വിന്‍റെയുമൊക്കെ പുള്ളികുത്തുകളെ നീക്കുവാനായിരിക്കാം ‘നമ്മുടെ ഭ്രാന്ത൯’ ഇടയ്ക്കു നമ്മെ ഒന്ന് താഴെയിടുന്നത്‌. തക൪ച്കളിലും പരാജയങ്ങളിലും കന്നുനീരുകൊണ്ട് എന്‍റെ ഹൃദയം നിര്‍മ്മലമാകുന്നത് ഇതുവരെയും ഞാ൯ തിരിച്ചറിയാതെ പോയല്ലോ.
           താഴേക്കു പതിക്കുന്ന കല്ലിനോട് ഒരു കാര്യം കൂടെ, നിന്‍റെ കുറച്ചു നേരത്തേക്കുള്ള വീഴ്ച ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കുന്നുവെങ്കില്‍ അറിഞ്ഞുകൊണ്ട് നീയും ഒന്ന് വീണ്നോക്ക്. കൊച്ചുകുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാ൯ മുതിര്‍ന്നവ൪ അവരുടെ മുന്‍പില്‍ വീണുകാണിക്കുന്നതുപോലെ ...... അപ്പോള്‍ ആരെങ്കിലും നിന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചാല്‍ നീ ഓര്‍മിക്കുക നീ ഭ്രാന്തനാണ് ദൈവത്തിന്‍റെ ഭ്രാന്തന്‍.                                      
              
                 



Comments

Popular posts from this blog

യാത്ര...

യാത്ര            അവന്‍ ഒരു യാത്രയിലായിരുന്നു. ഏതോ ഒരു ഉള്‍വിളിയുടെ ബാക്കിപത്രമായിരുന്നു ആ യാത്രയുടെ ആരംഭം. പച്ച നെയ്തുചേര്‍ത്ത പുല്‍മെടുകള്‍ കണ്ടു...ആകാശ നീലിമയെ ചാലിച്ച സുന്ദര സമുദ്രങ്ങള്‍ കണ്ടു...ഹിമാകണങ്ങളെ ചൂടിയ പര്‍വ്വതങ്ങള്‍ കണ്ടു... ഈ യാത്രയിലെവിടെയോ അവന്‍ അവനോടു തന്നെ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാണീ യാത്ര.... ഉത്തരം ഒന്നേ ഉള്ളു... ദൈവത്തെ കണ്ടെത്തണം... വിഡ്ഢി ദൈവത്തെ കണ്ടെത്താന്‍ നീ എന്തിനാണ് യാത്ര ചെയ്യുന്നത്???... അവന്‍ നിന്‍റെ അരികിലില്ലേ???... നിന്‍റെ ഉളളില്‍ നിറഞ്ഞുനില്‍കുകയല്ലേ അവന്‍..................ആയിരിക്കാം....പക്ഷേ.....എന്നിട്ടെന്തേ ഇത്രയുംനാള്‍ ഞാനത് തിരിച്ചറിഞ്ഞില്ല.......അതെ ആ തിരിച്ചറിവിലേക്ക് വന്നുചേരാന്‍ ഈ യാത്രയും ആവശ്യമായിരുന്നു.... ആവശ്യങ്ങളില്‍നിന്നു അത്യാവശ്യമയതിനെ തിരിച്ചറിയാന്‍..... ഈ യാത്ര ആവശ്യമായിരുന്നു.... അബ്രാമില്‍നിന്നു അബ്രഹത്തിലെക്കെന്നതുപോലെ... .............. സാവൂളില്‍നിന്നു പൌലോസിലെക്കെന്നതുപോലെ....   

A SHORT SPEECH

ലഹരി വിരുദ്ധ കുടുംബത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ      പങ്ക് ആദരണീയരായ വിധികർത്താക്കളെ പ്രിയ സുഹൃത്തുക്കളേ , ഫാ .  ജോസഫ് ‌ മാമ്പുഴയുടെ ഓർമ്മയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിൽ കുടിയേറ്റത്തിന്‍റെ ആദ്യനാളുകളിലെ ഹൃദയസ്പർശിയായ ഒരു രംഗം വിവരിക്കുന്നുണ്ട് . ജോർജ്ജുകുട്ടി ഷാപ്പിലെ കറിവെപ്പുകാരനാണ് . പതിവുപോലെ ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ച് ഒരുതരിമ്പും വെളിവില്ലാതെ അയ്യാൾ വീട്ടിലെത്തി .  മൂത്ത രണ്ടു മക്കളും ഭാര്യയും കൂടെ കൂലി വേലചെയ്താണ് കുടുംബം പൊറ്റുന്നത് . അപ്പൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അവർ പണിക്ക് പോയത് . എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ 15 വയസ്സു മാത്രം പ്രായമുള്ള മകളുടെ വായിൽ തുണിതിരുകി കയറ്റിയിട്ട് സ്വന്തം അപ്പൻ മകളെ നശിപ്പിച്ചു . ഇതറിഞ്ഞ മക്കൾ അപ്പനെ വെട്ടാൻ വെട്ടുകത്തിയുമായി നില്ക്കുകയാണ് . സ്വര്‍ഗീയ പൂങ്കാവനമാകേണ്ട കുടുംബം മദ്യാസക്തിയുടെ പടുകുഴിയില്‍ വീണു തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് നാം ഇവിടെ കണ്ടത് . “ ഒരാൾ ആദ്യം ഒരു ഗ്ലാസ് എടുക്കുന്നു . ആ ഗ്ലാസ് ‌ നിരവധി ഗ്ലാസ്സുകളെടുക്കുന്നു