മലയാള മനസ്സുകള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രമാണ് നാറാണത്തുഭ്രാന്ത൯. താഴ്വാരത്തുനിന്നു വലിയകല്ല് തന്നേ കഷ്ട്ടപെട്ട് ഉരുട്ടി മലമുകളിലെത്തിക്കും. മുകളിലെത്തിക്കഴിയുമ്പോള് അത് നേരെ താഴേക്കുതള്ളിയിടും....എന്നിട്ട് ആ കാഴ്ചയും കണ്ട് കൈകൊട്ടിചിരിക്കും....ദിവസവും ഇതുതന്നെ ചെയ്യുന്ന നാറാണത്തുഭ്രാന്ത൯. നമ്മുടെ ദൈവവും ഒരുതരത്തില് ഈ നാറാണത്തുഭ്രാന്തന്‍റെ സ്വഭാവമുള്ളവനാണ്. അവിടുന്ന് നമ്മെ നാം ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ത്തുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ തിരികെ താഴേക്കു തള്ളിയിടുകയും ചെയ്യുന്നു. പലപ്പോഴും, അപ്രതീക്ഷിതങ്ങളായ ഉയര്‍ച്ചകളില്‍ അഭിമാനിക്കുക മാത്രം ചെയ്യുന്ന നാം, അപ്രതീക്ഷിതമായുണ്ടാകുന്ന വീഴ്ചകളില്‍ ദൈവത്തോട് കയര്‍ക്കുന്ന, ബൈബിളിലെ ജോബിന്‍റെ ഭാര്യയും കൂട്ടുകാരുമായി മാറാ൯ മറക്കാറില്ല. ശരീത്തോടുകൂടെ ഭൂമിയില്‍ ജന്മമെടുക്കുന്ന മനുഷ്യന്, ജീവിക്കുവാന്‍ സ്ഥലവും സമയവും ആവശ്യമായതിനാല്‍, മുനുഷ്യ൯ അവനില്‍ത്തന്നെ പരിമിതനാനെന്നുള്ളത് തത്ത്വശാസ്ത്രഭാഷ്യം. ഒരുവ൯ തന്‍റെ അസ്തിത്വത്തെ (ആയിരിക്കുന്ന അവസ്ഥയെ) മറികടക്കുവാ൯ ശ്രമിക്കുമ്പ
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)